കൊടുങ്ങല്ലൂർ: ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെൻ്റർ ഹോസ് പീസ് കെട്ടിടം മൂന്നാം ഘട്ടം നിർമ്മാണം ഉദ്ഘാടനവും ഫണ്ട് സ്വീകരിക്കലും രക്ഷാധികാരികളെ അവരോധിക്കലും നടന്നു.നിർമ്മാണം പുരോഗമിക്കുന്ന ഹോസ്പീസ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ലിങ്ക് സെൻ്റർ പ്രസിഡണ്ട് കെ.എ. കദീജാബി അധ്യക്ഷത വഹിച്ചു.പി.എ.മുഹമ്മദാലി, പടിയത്ത് ഉദ്ഘാടനം ചെയ്തു.കെ.വി.എച്ച്.എസ്.എസ്, 1976 എസ്.എസ്.എൽ.സി ബാച്ച് മേറ്റസ്, കറുകപ്പാടത്ത് ഫാമിലി വെൽഫെയർ അസ്സോസിയേഷൻ, പി.എൽ.കബീർ പറമ്പത്ത് കണ്ടി, എന്നിവരിൽ നിന്ന് കെട്ടിട നിർമ്മാണ ഫണ്ട് സെൻറർ ഭാരവാഹികൾ ഏറ്റുവാങ്ങി. മുഖ്യ രക്ഷാ
ധികാരികളായി
അമീർ അഹമ്മദ് മണപ്പാട്ട്, കെ.എം.അഹമ്മദ് കുത്തു മാക്ക ചാലിൽ, എ.കെ.സെയ്തുമുഹമ്മദ്, അയ്യാരിൽ ചെളുക്കയിൽ പി.എം. മുഹമ്മദാലി, പടിയത്ത്, പി.കെ.അലി, പത്തായപുരക്കൽ, എ.കെ.ഇബ്രാഹിം അയ്യാരിൽ ചെളുക്കയിൽ രക്ഷാധികാരികളായി കെ.കെ.മുഹമ്മദ് നിസാർ കറുകപ്പാടത്ത് പുത്തൻവീട്, പി.ഐ അബ്ദുൽ നാസർ പുന്നിലത്ത്, ഷക്കീല നാസർ പുന്നിലത്ത്, എ.എ.മുഹമ്മദ് സ ഹീദ് അയ്യാരിൽ നെടുംപറമ്പിൽ, ഷെഹീദ സെയ്തുമുഹമ്മദ് അയ്യാരിൽ ചെളൂക്കയിൽ, കെ.കെ.നജീബ് കൈതക്കപ്പറമ്പിൽ എന്നിവരെ ഷാൾ അണിയിച്ച് സർട്ടിഫിക്കറ്റ് നൽകി അവരോധിച്ചു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജൻ, മുഖ്യ രക്ഷാധികാരി ഹംസ അബ്ദുള്ള കൊണ്ടാം പുള്ളി ആൽഫ കമ്മ്യൂണിറ്റി ഡയറക്ടർ,സുരേഷ് ശ്രീധരൻ എന്നിവർ അതിഥികളായി പങ്കെടുത്തു.ഹോസ്പീസ് നിർമ്മാണ റിപ്പോർട്ട് കൺവീനർ വി.കെ.അബ്ദുൾ കരിം അവതരിപ്പിച്ചു.സെക്രട്ടറി സി.എസ്.തിലകൻ, ട്രഷറർ ശ്രീകല നന്ദിയും പറഞ്ഞു. താഹ, പി.കെ.ധർമ്മരാജൻ, കെ.കെ.സെയ്തു, ഇക്ബാൽ, ജമാൽ തൊടുപ്പുള്ളി, ഇ.വി.രമേശൻ, സീനത്ത് ഫാത്തിമ ടീച്ചർ ,റുക്കിയ, സെലിൻ എൻ.പി. അബൂബക്കർ ,ഷക്കീല സുനജാ ,സഗീർ, സാദിക്കലി ,മാഹിൻ കുട്ടി എന്നിവർ നേതൃത്വം നൽകി.
ഹോസ്പീസ് മൂന്നാം ഘട്ടം നിർമ്മാണ ഉദ്ഘാടനവും ഫണ്ട് സ്വീകരക്കലും നടന്നു.

