Paravoor

ചെട്ടിക്കാട് ഊട്ടു തിരുനാളിൻ്റെ പന്തൽക്കാൽ നാട്ടുകർമ്മം MLA വി.ഡി. സതീശനും,MLA ഇ.ടി. ടൈസൺ മാസ്റ്ററും ചേർന്ന് നിർവ്വഹിച്ചു.

ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാൾ പന്തലിൻ്റെ കാൽ നാട്ടു കർമ്മം ശ്രീ. VD സതീശൻ MLA യും,  ശ്രീ.ടൈസൺ മാഷ് MLA യും ചേർന്ന് നിർവ്വഹിച്ചു.                 
കിഴക്കിൻ്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ  തീർത്ഥാടന കേന്ദ്രത്തിൽ മെയ് 12 നു നടക്കുന്ന  ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാളിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.    ഊട്ടുപന്തലിൻ്റെ കാൽ നാട്ടുകർമ്മം VD സതീശൻ MLA യും ടൈസൻ മാഷ് MLA യും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് പൗരോഹിത്യ സ്വീകരണത്തിൻ്റെ 30 വർഷങ്ങൾ പിന്നിട്ട റെക്ടർ റവ ഡോ. ബെന്നി വാഴക്കൂട്ടത്തിലിനെ ഇരുവരും ചേർന്ന് പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് സനീഷ് , ജില്ലാ പഞ്ചായത്ത് മെമ്പർ നിത്യ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അച്ചു രഞ്ജൻ ,വാർഡ് മെമ്പർ ജീന ബിജു എന്നിവർ സംസാരിച്ചു                                     ഒരേ സമയം ആയിരങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ പന്തലാണ് പള്ളിമുറ്റത്ത് ഒരുക്കുന്നത് വിശുദ്ധ അന്തോണീസിൻ്റെ മൂന്ന് തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയ്യുടെ അസ്ഥി, സഭാ വസ്ത്രത്തിൻ്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക ദൈവാലയമായതിനാൽ തിരുശേഷിപ്പുകൾ വണങ്ങുന്നതിനും ഊട്ടു നേർച്ചയിൽ പങ്കെടുക്കുന്നതിനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാനാജാതി മതസ്ഥരായ തീർത്ഥാടകരുടെ വൻ പ്രവാഹമുണ്ടാകുമെന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്                  വൈദികരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് തിരുനാളിൻ്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.തിരുനാളിനു  മുന്നോടിയായുള്ള നവനാൾ ചൊവ്വയുടെ സമാപന ദിവസമായ ഏപ്രിൽ 28 ചൊവ്വ വിശുദ്ധ അന്തോണീസിൻ്റെ അഴുകാത്ത നാവിൻ്റെ തിരുശേഷിപ്പ് പേടകത്തിൽ നിന്ന് പുറത്ത് എടുത്ത് പ്രദക്ഷിണമായി വിശ്വാസികളുടെ അരികിൽ* പൊതുവണക്കത്തിനായി കൊണ്ടുവരുമെന്ന്  റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. ആൻസ് പല്ലിശ്ശേരി എന്നിവർ അറിയിച്ചു.

You may also like

Kerala Paravoor

ദേശീയപാതയുടെ സാധനങ്ങൾ മോഷ്ടിച്ച പറവൂർ സ്വദേശികൾ പിടിയിൽ

പറവൂർ: മാക്കനായി മണപ്പാടം വീട്ടിൽ ഷിഹാബ് (46), വടക്കേക്കര ആളംന്തുരുത്ത് പറമ്പുംമേൽ വീട്ടിൽ അഭിജിത്ത് (28), ആളംന്തുരുത്ത് അപ്പോഴുംവീട്ടിൽ അലി ഹാഫിസ് (23), വടക്കേക്കര പട്ടണം കൈമപറമ്പിൽ
Local News Paravoor

പറവൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വീണ്ടും മോഷണം

പറവൂർ: എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ചെമ്പ് കേബിളുകളാണ് നഷ്ടമായത്. ഒരു വർഷം മുൻപു പമ്പ് ഹൗസിൽ നിന്നു സോളർ ബാറ്ററികൾ മോഷണം പോയിരുന്നു. അന്ന് പൊലീസിൽ പരാതി
error: Content is protected !!