തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ നാല് പേർ മരിച്ചതായി സ്ഥിരീകരണം, ഇതുവരെ 23 പേരെയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നിട്ടുള്ളത്, ഇനിയും നിരവധി പേർ അപകടം നടന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
വലിയ പാടശേഖത്തോട് ചേർന്നുള്ള സ്ഥലത്താണ് ദുരന്തമുണ്ടായത്, സ്ഫോടനത്തിൻ്റെ ശക്തിയിൽ സമീപത്തെ പല വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഉഗ്ര സ്ഫോടനത്തിൽ വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നവരുടെ ശരീരഭാഗങ്ങൾ ചിതറിയ നിലയിലാണ്.
തൃശൂരിൽ വെടിക്കെട്ട് സാമ്രികൾ നിർമിക്കുന്ന സ്ഥലത്ത് അപകടം

