Kerala Kodungallur

കനത്ത ചൂടിനിടയിലും അപ്രഖ്യാപിത പവർ കട്ട്. രാത്രിയിൽ ഉരുകിയൊലിച്ച് ജനങ്ങൾ 

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെടുന്നത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. ചില ഫീഡറുകൾ 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ഓഫ് ചെയ്യുന്നു,ഉയർന്ന വൈദ്യുതി ഉപയോഗമുള്ള മേഖലകളിലാണ് നിയന്ത്രണം കൂടുതൽ,മുൻകൂട്ടി അറിയിപ്പില്ലാതെ പവർകട്ട് ഉണ്ടാകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു,ചൂട് സഹിക്കാനാവാതെ ജനം ദുരിതത്തിലാകുമ്പോള്‍ വൈദ്യുതി ബോര്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.വേനൽ ചൂട് അതിരൂക്ഷമാകുന്ന സമയത്ത് അപ്രഖ്യാപിത വൈദ്യുതി മുടക്കങ്ങൾ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് .ദിവസവും പലസമയങ്ങളിലായി കൊടുങ്ങല്ലൂരിന്റെ വിവിധ ഭാഗങ്ങളിലും തീരദേശ മേഖലയിലും വൈദ്യുതി മുടങ്ങുകയാണ്. വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നുമാണ് ­കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!