കൊടുങ്ങല്ലൂർ : ചേരമാൻ മഹല്ലിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ചേരമാൻ ഇസ്ലാമിക് അക്കാദമിയുടെ ഒന്നാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സമാപിച്ചു
പൊതു സമ്മേളനം മഹല്ല് പ്രസിഡന്റ് മുഹമ്മദ് റഫീഖ് സാഹിബിന്റെ അധ്യക്ഷതയിൽ ഇമാം Dr മുഹമ്മദ് സലീം നദ് വി ഉത്ഘാടനം ചെയ്തു
മുദരിസ് മുഹമ്മദ് ഹിഷാം അദനി സന്ദേശ പ്രഭാഷണവും ഖത്തീബ് അബ്ദുൽ അസീസ് നിസാമി മുഖ്യ പ്രഭാഷണവും നടത്തി
മഹല്ലിലെ മുതിർന്നരെ പൊതു സമ്മേളനത്തിൽ വെച്ച് ആദരിച്ചു
ഇന്നലെകളിൽ മഹല്ലിലെ മത സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നവരായ കാരണവർമാരെ ചേർത്തു പിടിക്കുകയും അർഹിക്കുന്ന ആദരവോടെ പരിഗണിക്കുകയും വേണമെന്ന സന്ദേശത്തോടെയാണ് ആദരവ് നടത്തിയത്
ചേരമാൻ മസ്ജിദിന്റ ചരിത്രത്തെ ആവരണം ചെയ്തു അക്കാദമി വിദ്യാർത്ഥികൾ നടത്തിയ കഥാപ്രസഗം ശ്രെദ്ധേയമായി
സമ്മേളനത്തിന്റെ ഭാഗമായി നടന്ന AI റോബോർട്ടിക് ക്ലാസ്സിന്റെ ലോംഞ്ചിങ്ങിന് മുഹമ്മദ് ഷഫീക് പാവറട്ടി നേതൃത്വം നൽകി
യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന രക്ത ദാന -നിർണ്ണയ ക്യാമ്പ്, PSC രജിസ്ട്രേഷൻ ഹെല്പ് ഡസ്ക് ഉത്ഘാടനം
തണ്ണീർപന്തൽ എന്നിവയിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളായി
മഹല്ല് ജോയിൻ സെക്രട്ടറി നൗഷാദ് AA സ്വാഗതവും ട്രഷറര്‍ ഹൈദരലി നന്ദിയും പറഞ്ഞു
ചേരമാൻ ഇസ്ലാമിക് അക്കാദമി ഒന്നാം വാർഷികാഘോഷം സമാപിച്ചു

