Kodungallur

കൊടുങ്ങല്ലൂർ LDF നിലനിർത്തുമെന്ന് CPI; അട്ടിമറി വിജയം ഉണ്ടാകുമെന്ന് UDF

കൊടുങ്ങല്ലൂരിൽ യു ഡി എഫിന് അട്ടിമറി വിജയം ഉണ്ടാകുമെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു. പ്രചരണങ്ങളിൽ ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞതും ഭരണവിരുദ്ധവികാരവുമാണ് യു ഡി എഫിന്റെ പ്രതീക്ഷ .  എന്നാൽ ഭൂരിപക്ഷത്തിൽ ഇടിവുവന്നാലും കൊടുങ്ങല്ലൂർ എൽ ഡി എഫ് നിലനിർത്തുമെന്നാണ് ഇടതുനേതാക്കളുടെ അവകാശവാദം. പത്തുവർഷമായി എം എൽ എ ആയ വി ആർ സുനിൽകുമാറിന് ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പ്രചാരണത്തിൽ വലിയ മുൻ‌തൂക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. യൂ ഡി എഫ് സ്ഥാനാർഥി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഓ ജെ ജെനീഷ് ശക്തമായ പ്രചാരണത്തിലൂടെ മത്സരം കടുപ്പിച്ചു.

പാഴായ പത്തുവർഷങ്ങൾ എന്നതായിരുന്നു സുനില്കുമാറിനെതിരെയുള്ള യു ഡി എഫ് ആയുധം .  വയനാട് ഫണ്ട് വിവാദമായിരുന്നു തിരിച്ചടിക്കാനുള്ള എൽ ഡി എഫ് മറുമരുന്ന്. ഷാഫി പറമ്പിലും ചാണ്ടി ഉമ്മനും മണ്ഡലത്തിലെത്തി യുവാക്കളെ ഇളക്കി മരിച്ചു .  മറുപടിയായി മെഗാ റോഡ് ഷോ നടത്തിയാണ്  എൽ ഡി എഫ്  ശക്തി തെളിയിച്ചത്.

വയനാട് ഫണ്ട് തട്ടിപ്പ് കോൺഗ്രസ് നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുള്ള പ്രചാരണം എൽ ഡി എഫ് നടത്തിയപ്പോൾ പുല്ലൂറ്റ് പാലം തകർച്ച ,  കരൂപ്പടന്ന പാലം തകർച്ച ,  പുല്ലൂറ്റ് വി കെ രാജൻ മൈതാനം പണി പൂർത്തിയാക്കാതിരുന്നത് , തൃശൂർ – കൊടുങ്ങല്ലൂർ റോഡിലെ മണ്ഡലത്തിലെ ഇഴയൽ മാള മേഖലയിലെ വിവിധ പദ്ധതികൾ നിർത്തിവെച്ചത് എന്നിവ യുഡി എഫ് ചൂണ്ടിക്കാട്ടി പ്രചാരണം കൊഴുപ്പിച്ചു .

1300 കോടിയുടെ റോഡ് വികസനമായിരുന്നു എൽ ഡി എഫ് മറുപടിയെങ്കിലും അവസാനലാപ്പിൽ പ്രചരണം ആരോപണ പ്രത്യാരോപണങ്ങളുമായി മറ്റൊരു ദിശയിലേക്കാണ് പോയത് .


അതിനിടെ എൻ ഡി എ സ്ഥാനാർഥി വർഗീസ് ജോർജ്ജും പ്രചാരണവുമായി മണ്ഡലത്തിൽ സജീവമായിരുന്നു. പുതിയ വികസനമാർഗ്ഗരേഖകളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അടക്കമുള്ളവർ വർഗീസ് ജോർജ്ജിനായി പ്രചാരണത്തിന് എത്തിയത് പ്രവർത്തകരിൽ ആവേശം പകർന്നിരുന്നു. എൻ ഡി എ ക്ക് വ്യക്തമായ വോട്ട് ബാങ്ക് ഉള്ള കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വർഗീസ് ജോർജ്ജ് നേടുന്ന വോട്ടുകൾ നിർണ്ണായകമാണ്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!