Thrissur

വീണ്ടും അപകടം, ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ദേശീയപാതയിൽ വാടാനപ്പള്ളിയിൽ വീണ്ടും വാഹനാപകടം, ഗണേശമംഗലത്തിനടുത്ത് ടോറസ് ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തളിക്കുളം സ്വദേശിയും മർച്ചൻ്റ്സ് അസോസിയേഷൻ നേതാവുമായ ചന്ദ്രബോസ് (55) ആണ് മരിച്ചത്. ഗണേശമംഗലം സെൻ്ററിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം, എൻ.എച്ച് നിർമ്മാണക്കമ്പനിയുടെ ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്, ലോറിക്കടയിൽപെട്ടുപോയ ബൈക്ക് യാത്രക്കാരൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു. ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചതായാണ് വിവരം.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!