നഗരസഭ ഒന്നാം വാർഡ് പറപ്പുള്ളി ചുള്ളിപ്പറമ്പിൽ അനിലിൻ്റെയും മുൻ നഗരസഭ കൗൺസിലർ റീനയുടെയും മകൻ അഭിഷേക് കൃഷ്ണ (20) നെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
സഹോദരൻ: അഭിൽ കൃഷ്ണ.
മുൻ നഗരസഭ കൗൺസിലറുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി

