കയ്പമംഗലം ബീച്ച് കരടിവളവിൽ മത്സ്യബന്ധന വലയിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ ഫോറസ്റ്റ് അധികൃതർ എത്തി പുറത്തെടുത്തു. ഇന്നുച്ചയോടെയാണ് സംഭവം, വളവത്ത് സുനിലിന്റെ വീടിനു മുന്നിൽ വെച്ചിരുന്ന വലയിലാണ് പാമ്പ് കുടുങ്ങിയതു്, വീട്ടുകാർ വിവരം നൽകിയതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വളണ്ടിയർ കുളിമുട്ടം അൻസാരിയും സ്ഥലത്തെത്തി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. ഇന്ന് രാവിലെ കാളമുറിയിലും അണലിയെ കണ്ടെത്തിയിരുന്നു
മത്സ്യബന്ധന വലയിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ ഫോറസ്റ്റ് അധികൃതർ എത്തി പുറത്തെടുത്തു

