എറണാകുളം പറവൂരിൽ വച്ച് പോലീസുകാരെ വെട്ടിച്ചു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പത്തനംതിട്ട പഴകുളം റസൽ മൻസിൽ വീട്ടിൽ റസൽ (20 ) നെ പോലീസുകാരും നാട്ടുകാരും ചേർന്ന് പിടികൂടി.
എറണാകുളം ചേരാനല്ലൂർ ഭാഗത്തുള്ള ഇടപ്പിള്ളി തോടിൽ നിന്നും അതിസാഹസീകമായാണ് പിടികൂടിയത്.
കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു പോയതിനു ശേഷം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും പ്രതിയുടെ വീടിൻെറ പരിസര പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ ലുക്ക് ഔട്ട് നോടീസ് പുറത്തിറക്കിയിരുന്നു.
ഇടപ്പിള്ളി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടി. പിൻതുടർന്ന പോലീസ് വട്ടേക്കുന്നം ഭാഗത്തെ കാടുപിടിച്ച ഒഴിഞ്ഞ പറമ്പിൽ പ്രതി ഉണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
ഇടപ്പിള്ളി തോട്ടിലേക്ക് ചാടിയെ പ്രതിയെ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പിടിച്ചത്.
പറവൂരിൽ പോലീസിന്റെ അടുത്ത് നിന്നും ചാടി രക്ഷപ്പെട്ട രണ്ടാമത്തെ പ്രതിയും പിടിയിലായി

