Kodungallur

കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷന് തുടക്കമായി.

കൊടുങ്ങല്ലൂർ, കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29 ആം തീയതി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോക്ടർ ആംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടെയാണ് രൂപത ബൈബിൾ കൺവെൻഷനു തുടക്കമായത്. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിനോടൊപ്പം രൂപതയിലെ വൈദികർ ദിവ്യബലിക്കു സഹകാർമികരായിരുന്നു. ഏപ്രിൽ 29 മുതൽ മെയ് 3 വരെ വൈകിട്ട് 4 മുതൽ 9:30 വരെയാണ് കൺവെൻഷൻ. വിജയപുരം രൂപത വൈദികൻ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ ആണ് കൺവെൻഷൻ നയിക്കുന്നത്.   കൺവെൻഷൻ ദിനങ്ങളിൽ കുമ്പസാരിക്കാനും കൗൺസിലിങ്ങിനും സൗകര്യമുണ്ടായിരിക്കും എന്ന് കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാദർ ആന്റസ് പുത്തൻവീട്ടിൽ അറിയിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!