അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ 8.30 യോടെയാണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിൽ വീട്ടിൽ വെച്ച് ഭർത്താവുമായി വഴക്കുണ്ടായതായി പറയുന്നു. വീട്ടുകാരാണ് ഉണ്ണിമായയെ മുറിയിൽ ചലനമറ്റ നിലയിൽ കണ്ടത്. ഉടൻ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിനു ശേഷം പുറത്തേക്ക് പോയ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.
അവിണിശേരി ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

