Kerala

പാചകവാതക വില വർധന; ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. സമരത്തിന്‍റെ ആദ്യപടിയായി ആറാം തീയതി സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ വ്യക്തമാക്കി.

19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഈ സാഹചര്യത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. പ്രവര്‍ത്തനച്ചെലവിന്‍റെ പേരില്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്ക് അത് വലിയ തിരിച്ചടിയാകും.

അതിനാൽ വിലവർധന പിൻവലിക്കണം. എല്‍പിജി നിയന്ത്രണം കാരണം അടച്ചിട്ട ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് പാചകവാതകത്തിന്‍റെ വില വർധിപ്പിച്ചത്.

You may also like

Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!