കൊടുങ്ങല്ലൂർ: ഓട്ടിസം ബാധിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്ധ്യവയ്സ്ക്കൻ അറസ്റ്റിൽ.മേത്തല എൽത്തുരുത്ത് പഴുപറമ്പിൽ രതീഷ് (51)നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്ന സമയത്താണ് ഇയാൾ വീട്ടിൽ കയറി 32 വയസുള്ള യുവതിയെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ് അമ്മ നൽകിയ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു
പീഡന കേസിൽ മേത്തല സ്വദേശിയായ മദ്ധ്യവയ്സ്ക്കന് അറസ്റ്റിൽ

