Kodungallur

കേരളത്തിൽ മുഖ്യമന്ത്രി ചർച്ച ശക്തമായിരിക്കെ കൊടുങ്ങല്ലൂരിലും വി.ഡി. സതീശൻ അനുകൂല പ്രകടനം

കേരളത്തിൽ മുഖ്യമന്ത്രി ചർച്ച ശക്തമായിരിക്കെ കൊടുങ്ങല്ലൂരിലും വി.ഡി. സതീശൻ അനുകൂല പ്രകടനം .
യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ച വി.ഡി സതീശൻ തന്നെ ആകണം കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്ന് ആവശ്യപ്പെട്ട് മുദ്രവാക്യം വിളിയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ കൂറ്റൻ പ്രകടനം നടത്തി. പട നയിച്ചവർ നാട് ഭരിക്കട്ടെ. ജനഹിതം അട്ടിമറിക്കരുത് എന്ന് എഴുതിയ ബാനറിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ അണിനിരന്നു. വടക്കേ നടയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി വടക്കേ നടയിൽ തന്നെ സമാപിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട മെസജിനെ തുടർന്നാണ് പ്രവർത്തകർ വി.ഡി. സതീശന് പിന്തുണയുമായി നഗരത്തിൽ എത്തിയതെന്ന് പ്രവർത്തകർ പറഞ്ഞു. എറിയാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ.കെ. സോമൻ മാസ്റ്റർ, വി.എം. ഷൈൻ, ഇസാബിൻ അബ്ദുൾ കരീം, അയൂബ് കരുപ്പടന്ന തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!