എടക്കുളം വലിയപ്പാലത്തിന് അടുത്ത് പൂമംഗലം പഞ്ചായത്ത് മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തൈവളപ്പിൽ സന്തോഷിന്റെ മകൻ അശ്വന്ത് (25) ആണ് മരിച്ചത്. ഈ മാസം 10 ന് പാലക്കാട് ഉള്ള സുഹൃത്തിനെ കാണാൻ അശ്വന്ത് പോയിരുന്നു.അന്ന് തന്നെ അവിടെ നിന്നും മടങ്ങിയെങ്കിലും തിരികെ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് സഹോദരൻ പോലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മരട് കായലിന് അരികിൽ മൃതദേഹം കണ്ടെത്തിയത്.അമ്മ സന്ധ്യ.സഹോദരൻ അഷിൽ
പാലക്കാട് നിന്നും കാണാതായ എടക്കുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം എറണാകുളത്ത് നിന്നും കണ്ടെത്തി

