കൈപമംഗലം പെരിഞ്ഞനം അച്ചംകണ്ടം മാടേനി വീട്ടിൽ 29 വയസ്സുള്ള ശ്രീകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ അച്ഛകണ്ടത്തെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കാൽ കിലോ കഞ്ചാവ് സഹിതം തൃശ്ശൂർ റൂറൽ പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 JJ ACT) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു.
കൈപമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഫാദിൽ, ജി എ എസ് ഐമാരായ മണികണ്ഠൻ, ജോബി പോൾ , ഡ്രൈവർ സി പിഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലു ണ്ടായിരുന്നത്.
വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

