കൊടുങ്ങല്ലൂർ : സിപിഐ നേതാവും മുൻകൃഷി വകുപ്പ് മന്ത്രിയുമായ വി.കെ. രാജൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വി. കെ. രാജൻ സ്മാരക അവാർഡ് സിപിഐ(എം) ൻ്റെ മുതിർന്ന നേതാവ് ബേബിജോൺ മാസ്റ്റർക്ക് നൽകുവാൻ തീരുമാനിച്ചതായി വി.കെ രാജൻ സ്മാരക സമിതി ചെയർമാൻ സി എൻ . ജയദേവനും കൺവീനർ കെ. ജി ശിവാനന്ദനും അറിയിച്ചു.
സിപിഐ(എം) ൻ്റെതൃശൂർ ജില്ലയിലെ പ്രമുഖ നേതാവായ ബേബി ജോൺ മാസ്റ്റർ പാർട്ടിയുടെ ചാവക്കാട് ഏരിയ സെക്രട്ടറി,തൃശൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചു. അദ്ധ്യാപക ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ പ്രവർത്തകനായി. വാഗ്മിയും മാർക്സിയൻ ശാസ്ത്രത്തിൽ പണ്ഡിതനുമാണ്.
അവാർഡ് സമർപ്പണം മെയ് 29 ന് ചരമദിനത്തിൽ കൊടുങ്ങല്ലൂരിൽ വച്ച് നിർവ്വഹിക്കും.
25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡിനൊപ്പം നൽകുന്നത്.
കെ ജി ശിവാനന്ദൻ , കൺവീനർ
വ.കെ.രാജൻ സ്മാരക അവാർഡ്, സിപിഐ(എം) മുതിർന്ന നേതാവ് ബേബിജോൺ മാസ്റ്റർക്ക്

