Thrissur

എടത്തിരുത്തിയിൽ യുവാവ് കുത്തേറ്റു മരിച്ചു. പ്രതി പിടിയിൽ

എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷാണ് ( 43) മരിച്ചത്. ഇന്ന് രാത്രി 7.30നാണ്  സംഭവം. അനീഷിന്റെ വീടിന് മുന്നിലെ റോഡിൽ വെച്ചാണ് കുത്തേറ്റത്. വയറിന് കുത്തേറ്റ അനീഷിനെ ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് തൃശൂർ ദയ ആശുപത്രിയിൽ എത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിസരവാസിയായ കൊട്ടാരപറമ്പിൽ അനൂപാണ് അനീഷിനെ കുത്തിയത്.  സംഭവത്തിന് ശേഷം  അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
എക്‌സൈസില്‍ പാചകത്തൊഴിലാളിയാണ് അനീഷ്. സംഭവത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!