Kodungallur

ജാതിക്കുമ്മി കവിത പുരസ്കാരം 2026 ഡെറി പോൾ രചിച്ച “മൺപാത്രങ്ങളെ കുറിച്ച് ” എന്ന കവിതയ്ക്ക്.

സാമൂഹിക പരിഷ്കർത്താവും കവിയുമായ കവി തിലകൻ പണ്ഡിറ്റ് കെ പി കറുപ്പന്റെ വിഖ്യാത കൃതിയായ ജാതി കുമ്മിയുടെ ശതാബ്ദി വേളയിൽ കല്യാണദായിനി സഭയുടെ സഹകരണത്തോടെ ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല   ഏർപ്പെടുത്തിയിട്ടുള്ളതാണ്  ജാതികുമ്മി കവിത പുരസ്കാരം.

പതിനഞ്ചാമത് ജാതിക്കുമ്മി കവിത പുരസ്കാരത്തിന് ഡെറിപോൾ.ടി എം രചിച്ച “മൺപാത്രങ്ങളെ കുറിച്ച് ” എന്ന കവിത അർഹമായി.

  വടക്കേക്കാട് കല്ലൂർ സ്വദേശിയായ പി ജോൺസിയുടെയും ടി ജെ മൈക്കിളിന്റെയും മകനാണ് കേരളവർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഗവേഷക വിദ്യാർത്ഥിയായ ടി എം. ഡെറി പോൾ.

പ്രൊഫസർ വി കെ സുബൈദ ചെയർ പേഴ്സണനും ബക്കർ മേത്തല,സെബാസ്റ്റ്യൻ എന്നിവർ അംഗങ്ങളും ആയിട്ടുള്ള ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കവിത തെരഞ്ഞെടുത്തത്.

10001 രൂപയും ശിലാഫലകവും ഫലവൃക്ഷത്തൈയ്യും അടങ്ങുന്നതാണ് ജാതിക്കുമ്മി കവിത പുരസ്കാരം.

മെയ് 24 ഞായർ വൈകിട്ട് 5 മണിക്ക് പണ്ഡിറ്റ് കറുപ്പന്റെ 142മത് ജന്മദിനത്തിൽ ആനാപ്പുഴയിൽ കല്യാണദായിനി സഭയുടെ നേതൃത്വത്തിൽ നടക്കുന്ന  സ്മൃതി സമ്മേളനത്തിൽ ബഹുമാന്യനായ കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. ഒ ജെ. ജെനീഷ്  പുരസ്കാര സമർപ്പണം നടത്തും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!