കൊടുങ്ങല്ലൂർ: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സ്ഥാനാരോഹണത്തിലും, മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടുങ്ങല്ലൂർ എം.എൽ.എ ഒ.ജെ. ജനീഷിന്റെ സത്യപ്രതിജ്ഞയിലും ആഹ്ലാദം പങ്കിട്ട് കൊടുങ്ങല്ലൂരിലെ യു.ഡി.എഫ് പ്രവർത്തകർ.
മണ്ഡലം പ്രതിനിധിയുടെ ചരിത്രപരമായ ഈ നിമിഷം പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തുമാണ് പ്രവർത്തകർ വലിയ ആഘോഷമാക്കിയത് കൊടുങ്ങല്ലൂരിൽ നടന്ന ആഹ്ലാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും യു.ഡി.എഫ് നേതാക്കളായ കെ.പി. സുനിൽകുമാർ, ദിലീപ്, പി. സുരേഷ്കുമാർ, സുനിൽ കളരിക്കൽ, ഡിൽഷൻ കൊട്ടേക്കാട്, കവിത മധു, മുഹമ്മദ് ഷരീഫ് തുടങ്ങിയവർ നേതൃത്വം നൽകി
കൊടുങ്ങല്ലൂരിന്റെ എം എല്‍ എ ഒ ജെ ജനീഷിന്റെ സത്യപ്രതിജ്ഞയിലും ആഹ്ലാദം പങ്കിട്ട് കൊടുങ്ങല്ലൂരിലെ യു.ഡി.എഫ് പ്രവർത്തകർ

