ഹാപ്പി ഡെയ്സ് (6.0.) സമ്മർ ക്യാമ്പിന് സമാപനമാകുന്നു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി കുട്ടികൾക്കിടയിൽ വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങളുമായി മുന്നേറുന്ന രാരംഗ് _ തിയേറ്റർ ഫോർ എഡ്യൂക്കേഷൻ സംഘടിപ്പിച്ച ഈ വർഷത്തെ അവധിക്കാല ക്യാമ്പ് ഇന്ന് സമാപിക്കും.
പ്രമുഖ തീയേറ്റർ ആക്ടിവിസ്റ്റും കുട്ടികളുടെ നാടക പ്രവർത്തകനുമായ സലീഷ് പത്മിനി സുബ്രഹ്മണ്യൻ ക്യാമ്പ് ഡയറക്ടർ ഡയറക്ടറായി പ്രവർത്തിച്ച ക്യാമ്പിൽ 40 പരം കുട്ടികൾ പങ്കാളികളായിരുന്നു.
പാട്ട്, കളി, പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, സിനിമ, തീയറ്റർ ഗെയിമുകൾ, പാവ നിർമ്മാണം, പാവകളി, പ്രകൃതിയിൽ നിന്നുള്ള വസ്തുക്കളെ ഉപയോഗിച്ചുള്ള സർഗാത്മക നിർമ്മാണം, സ്കൂൾ പാഠഭാഗങ്ങളെ നാടകമാക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.
കൊടുങ്ങല്ലൂർ നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഹാഷിക്കാണ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സനോജ് മാമോ, സലീഷ് ടി എസ് (തീയ്യറ്റർ പ്രവർത്തനങ്ങൾ), എൻ ആർ രമേശ്ബാബു (പാവനിർമ്മാണവും പാവകളിയും), ധർമ്മ തീർത്ഥൻ (മ്യൂസിക്), ടി എം അലീന, ദേവനന്ദ കണ്ണൻ (നിർമ്മാണം), പി ആർ രാഹുൽദാസ് (റീൽസ് നിർമ്മാണം, ഡബ്ബിംഗ്), യശ്വന്ത് വേണുഗോപാൽ, അമ്പാടി, നന്ദു (പാട്ടുകൾ) ഹിബ ഫാത്തിമ (ഡോക്യുമെൻ്റേഷൻ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
മുസരിസ് പൈതൃകപദ്ധതി, സമേതം _ സമഗ്ര വിദ്യാഭ്യാസ പരിപാടി, ആക്ടറി ആക്ടിംഗ് കമ്പനി, പഞ്ചഭൂതം മ്യൂസിക് ബാൻഡ്, കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി, കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്, തീയേറ്റർ സിഗ്നേച്ചർ എന്നിവരുടെ സഹകരണത്തോടെയാണ് ഈ വർഷത്തെ സമ്മർ ക്യാമ്പ് നടന്നത്. വി മനോജ്, വേണുഗോപാൽ എന്നിവർ ക്യാമ്പ് സംഘടനത്തിന് നേതൃത്വം നൽകി.
രാരംഗിൻ്റെ കുട്ടികളുടെ പുതിയ നാടകം സനോജ് മാമോ സംവിധാനം ചെയ്യും. ഈ നാടകത്തിൻ്റെ പ്രാഥമിക ആലോചനകൾ പൂർത്തിയാക്കിയാണ് ക്യാമ്പ് സമാപിക്കുന്നത്.
രാരംഗ് കുട്ടികളുടെ അവധിക്കാല ക്യാമ്പിന് നാളെ ആവേശകരമായ സമാപനം

