Kodungallur

കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേററീവ് ബാങ്ക് ചെയർമാനായി കെ ആർ ജൈത്രൻ തെരഞ്ഞെടുക്കപ്പെട്ടു .

കൊടുങ്ങല്ലൂർ: എൽ ഡി എഫ് ധാരണ പ്രകാരം മുൻ ചെയർമാൻ അഡ്വ മുഹമ്മദ് നവാസ് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
കെ ആർ ജൈത്രൻ കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ ,വൈസ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് .കൊടുങ്ങല്ലൂർ താലൂക്ക് സർക്കിൾ സഹകരണയൂണിയൻ ചെയർമാനായിരുന്നു .
10 വർഷത്തോളം വിദ്യാർത്ഥി സംഘടനാ രംഗത്ത് പ്രവത്തിച്ചു .SFIജില്ലാകമ്മിറ്റി അംഗമായിരുന്നു .നാട്ടികയിൽ
KSYF രൂപീകരിക്കുന്നതിൽ നേതൃത്വം നൽകി.NGO യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു .  പുകസ ജില്ല എക്സി .കമ്മിറ്റി അംഗമായിരുന്നു .സി പി ഐ ( എം  )ഏരിയ സെക്രട്ടറിയായുംഎട്ട് വർഷം ലോക്കൽ സെക്ര ട്ടറിയായും പ്ര വർത്തിച്ചു .ഇപ്പോൾ പാർട്ടി ഏരിയ കമ്മിറ്റി അംഗമാണ് .

17 ബ്രാഞ്ചുകളുള്ള ഈ അർബൻ ബാങ്ക് റിസർവ് ബാങ്കിൻ്റെ നിബന്ധനകൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത് .
രക്തസാക്ഷി സർദാർ ഗോപാല കൃഷ്ണൻ്റെ ജ്യേഷ്ഠപുത്രനാണ് .ഭാര്യ ആശ( റിട്ട:ഹെഡ്‌മിസ്ട്രസ് ) 
മകൻ കിരൺ (എച്ച് ആർ മേനേജർ ,ദുബായ് മരുമകൾ :റിങ്കു(ദുബായ് )
പേരമക്കൾ : റിഥി ,കൈരവ്
അനുമോദന യോഗത്തിൽ CPM ഏരിയ സെക്രട്ടറി മുസ്താഖ് അലി ,CPI മണ്ഡലം സെക്രട്ടറി TP രഘുനാഥ് , കെ എസ് കൈസാബ് ,സികെ രാമനാഥൻ,ടി. പി. പ്രബേഷ് ,അഡ്വ.സിപി രമേശൻ ,അഡ്വ.മുഹമ്മദ് നവാസ് ,വി കെ ബാലചന്ദ്രൻ ,uസുമശിവൻ  സി.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!