Kodungallur

കൊടുങ്ങല്ലൂരില്‍ വീട് നിർമ്മാണ സ്ഥലത്തുനിന്ന് മോട്ടോർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് മോട്ടോർ മോഷ്ടിച്ച കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ലോകമലേശ്വരം എരിശ്ശേരി പാലം ദേശം പച്ചക്കൽ വീട്ടിൽ സജീറിനെയാണ് 50 വയസ്സ് പോലീസ് പിടികൂടിയത്.

ലോകമലേശ്വരം മുസിരിസ് നഗർ പൂത്തോട്ട വീട്ടിൽ റഷീദ് (59) എന്നയാളുടെ ഉടമസ്ഥതയിൽ മുസിരിസ് നഗറിൽ പുതുതായി പണികഴിപ്പിക്കുന്ന വീട്ടിൽ നിന്നാണ് മോഷണം നടന്നത്. ഇവിടെ വെള്ളം പമ്പ് ചെയ്യാനായി സ്ഥാപിച്ചിരുന്ന 6,500 രൂപ വിലവരുന്ന ഇലക്ട്രിക് മോട്ടോറാണ് പ്രതി കവർന്നത്.

കഴിഞ്ഞ മെയ് 15-ാം തീയതി വൈകീട്ട് 05:30 നും മെയ് 16-ാം തീയതി രാവിലെ 08:30 നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ഉടമസ്ഥൻ്റെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ വേഗത്തിൽ പിടികൂടുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സജീർ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ 2 മോഷണക്കേസിലെ പ്രതിയാണ്

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജോയ് പിടി, സബ്ബ് ഇൻസ്പെക്ടർമാരായ വിവേക്, ശിവശങ്കരൻ,  ജി  എ എസ് ഐ താമസ്, സി പി ഒ വിഷ്ണു, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!