കൊടുങ്ങല്ലൂർ : ക്യാമ്പസുകളിൽ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക എന്ന മുദ്രാവാക്യവുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിക്കുന്ന സമര ജാഥക്ക് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി. റാലിയെ തുടർന്ന് നടന്ന സ്വീകരണ യോഗം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ എസ് നിസാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷിബിൻ റഹ്മാൻ വിഷയാവതരണം നടത്തി,
ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ. ഫായിസ് ഹംസ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഷ്ഫാഖ് അഹമ്മദ്, അബ്നം സാകിയ തുടങ്ങിയവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഫ്രിൻ കെ എം ജാഥയ്ക്ക് അഭിവാദ്യങ്ങൾ നേർന്നു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ എസ് നിസാർ, സഈദ സുലൈമാൻ (വിമൻ ജസ്റ്റിസ് മൂവ്മെൻ്റ്)
ഹൈദ്രോസ് (കൊടുങ്ങല്ലൂർ മണ്ഡലം),
റഫീഖ് കാതിക്കോട് (കയ്പമംഗലം മണ്ഡലം)
അമീൻ (അസ്മാബി കോളേജ്), റൈഹാന (ക്രൈസ്റ്റ് കോളേജ്) എന്നിവർ ഹാരാർപ്പണം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി രഞ്ജിത, സഹല ഇ പി,പാർട്ടി ജില്ലാ സംസ്ഥാന നേതാക്കൾ, വിവിധ സാമുദായിക പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി സമര ജാഥക്ക് സ്വീകരണം നൽകി

