മൂന്നുപീടിക ഐസ് പ്ലാൻ്റിൽ അമോണിയം ചോർന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം മൂന്നുപീടിക ടൗണിന് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഐസ് പ്ലാന്റിൽ നിന്നാണ് അമോണിയം ചോർന്നത്.
പ്ലാന്റിലെ അമോണിയം ടാങ്കിൻ്റെ വാൽവ് തകരാറിലായതിനെ തുടർന്നാണ് ചോർച്ച ഉണ്ടായതെന്നാണ് നിഗമനം. പരിസരങ്ങളിൽ താമസിക്കുന്നവരെല്ലാം ജാഗ്രതയിലാണ്. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്സ് എത്തി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
മൂന്നുപീടികയിൽ അമോണിയം ചോർന്നു

