കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ യുവജനക്ഷേമം, കായികം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് മാതാവും സഹോദരനും ഒന്നിച്ച് ദർശനം നടത്തി. ഭഗവതിക്ക് പ്രധാന വഴിപാടായ ഒരുകുടം നെയ്യ് സമർപ്പിച്ച് മഞ്ഞൾപ്പറ നിറച്ചാണ് മടങ്ങിയത്. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വികസനത്തിന് പ്രത്യേക പരിഗണ നൽകുമെന്ന് മന്ത്രി അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ വിനോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
മന്ത്രി ഒ.ജെ. ജനീഷ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി

