Kodungallur

മനുഷ്യാന്തസ്സ് ഉയർത്താൻ പോരാടിയ നവോ ത്ഥാനനായകരുടെ ശ്രേണിയിൽ പ്രമുഖനായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പൻ എന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.

ആനാപ്പുഴ കല്യാണദായിനിസഭയുടെ നേതൃത്വത്തിൽ നടന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ്റെ 142-ാം ജന്മ ദിനാഘോഷം ഉദ്ഘാടനം ചെ യ്യുകയായിരുന്നു മന്ത്രി. ഒരു കാലത്ത് കേരളം തുടച്ചുനീക്കിയ ജാതിയും മതവും വർധിതവീ ര്യത്തോടെ തിരിച്ചുവരുമ്പോൾ പണ്ഡിറ്റ് കറുപ്പന്റെ ഓർമകൾ
അലയടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കല്യാണദായിനി സഭയുടെ സഹകരണത്തോടെ ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല ഏർപ്പെടുത്തിയ ജാ തിക്കുമ്മി കവിതാപുരസ്‌കാരം ടി.എം. ഡെറി പോളിന് മന്ത്രി സമ്മാനിച്ചു.
സഭാ പ്രസിഡന്റ് തങ്കരാജ് ആനാപ്പുഴ അധ്യക്ഷനായി. ധീവരസഭ സംസ്ഥാന ട്രെഷറര്‍ ജനാർദനൻ അനുസ്മരണപ്രഭാഷണം നടത്തി.

നഗരസഭാ ചെയർപേഴ്‌സൺ

ഹണി പീതാംബരൻ, വൈസ് ചെയർപേഴ്‌സൺ സുമിതാ നിസാഫ്, പി.വി. മുരളിമോഹൻ, യു.ടി. പ്രേംനാഥ്, പി.ആർ. ഗോപി, എം.എ. സുകുമാരൻ, പി.എ. ജോൺസൺ, കെ.എന്‍. ജ്യോതിഷ്, ശിവപ്രസാദ് തുടങ്ങി യവർ പ്രസംഗിച്ചു.

രാവിലെ കൊടുങ്ങല്ലൂർ വട ക്കേനടയിൽനിന്ന് ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ സ്ക്വയറിലേ ക്ക് നടത്തിയ ഘോഷയാത്ര വലിയ തമ്പുരാൻ്റെ പ്രതിനിധി സുരേന്ദ്രവർമ ഉദ്ഘാടനം ചെയ്തു. തു ടർന്ന് പുഷ്പാർച്ചന നടത്തി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!