Kodungallur

ത്യാഗത്തിന്റെ സന്ദേശമുണർത്തി ഇന്ന് ബലിപെരുന്നാൾ

ത്യാഗത്തിൻ്റെയും സമർപ്പണത്തിന്റെയും  സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഈൽനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവ പ്രീതിക്കായി ബലിയറുക്കാൻ തയ്യാറായതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് വിശ്വാസം. ഹജ്ജ് തീർഥാടനത്തിന്റെ ഭാഗമായുള്ള ആഘോഷംകൂടിയാണ് ബലിപെരുന്നാൾ. ഈ ദിവസം ആളുകൾ പ്രാർഥിക്കുകയും നാൽക്കാലികളെ ബലിയർപ്പിക്കുകയും അതിന്റെ മാംസം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കുവെക്കുകയും ചെയ്യുന്നു. വിവിധ ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും കൂട്ടായ്മകളുടെ നേതൃത്വത്തിലും പെരുന്നാൾദിവസം ബലിയർപ്പിക്കുന്നുണ്ട്. ഇതോടൊപ്പം പള്ളികളിലും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചും ഈദ് നമസ്കാരവും ഈദ്ഗാഹുകളും സംഘടിപ്പിച്ചു.രാവിലെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരം നടന്നു. ശേഷം ഉളുഹിയത്ത് കർമ്മവും നടന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ  ചേരമാൻ ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇമാം dr അനസ് നദ്‌വി  നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!