തൃശ്ശൂര്‍ സിറ്റി പൊലീസ് പിടിച്ചെടുത്ത 58 കിലോ കഞ്ചാവ്, 134 ഗ്രം മെത്തഫിറ്റമിന്‍, 390 ഗ്രാം ഹാഷിഷ് ഓയില്‍, എന്നിവയാണ് ചൂളയില്‍ ഇട്ട് കത്തിച്ച് നശിപ്പിച്ചത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന ഈ നടപടിക്ക് പുറമെ, മയക്കുമരുന്ന് കേസുകളില്‍ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്‍.ഡി.പി.എസ്. നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനാണ് ഉയര്‍ന്ന ചൂളയില്‍ ഇട്ട് കത്തിച്ചത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണം പൊതുജനങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ലഹരിവസ്തുക്കള്‍ നശിപ്പിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.”
പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ തീ വെച്ച് നശിപ്പിച്ചു

