Kodungallur

പെൻഷൻ പരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കണം: കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ

ഒരു മാറ്റത്തിനായി ആഗ്രഹിച്ച കേരളത്തിലെ ജനങ്ങൾ വമ്പിച്ച ഭൂരിപക്ഷം നൽകി ഭരണത്തിലേറ്റിയ യുഡിഎഫ് സർക്കാർ, പെൻഷൻ പരിഷ്കണം സമയബന്ധിതമായി നടപ്പിലാക്കുവാനുള്ള നടപടികൾ ഉടനെ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി എസ് സലീം ആവശ്യപ്പെട്ടു. അസോസിയേഷൻറെ കൈപ്പമംഗലം നിയോജകമണ്ഡലം ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.
നിയോജകമണ്ഡലം പ്രസിഡണ്ട് പി എ സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം കുഞ്ഞു മൊയ്തീൻ ശില്പശാലയുടെ ഉദ്ദേശവും ലക്ഷ്യവും വിവരിച്ചു. സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് സഗീർ സ്വാഗതം പറഞ്ഞു. സംസ്ഥാന വനിതാ ഫോറം കമ്മിറ്റിയംഗം  കൊച്ചുത്രേസ്യ ജെ മുരിങ്ങാത്തേരി സംഘടനാ പ്രവർത്തനത്തിൽ വനിതകളുടെ പങ്കും പ്രാധാന്യവും എന്ന വിഷയം അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും ഏകോപനവും എപ്രകാരമായിരിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എംസി പോളച്ചൻ വിശദീകരിച്ചു. മെമ്പർഷിപ്പ് വർദ്ധിപ്പിക്കുന്നതിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ജില്ലാ സെക്രട്ടറി വി സി ജോൺസണും സംഘടനയുടെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ട്രഷറർ കെ ഗിരീന്ദ്രബാബുവും വിശദമായി സംസാരിച്ചു. തുടർന്ന് വനിതാ ഫോറം പ്രസിഡണ്ട് ചിന്ദിനി ടീച്ചറുടെ നേതൃത്വത്തിൽ കലാ പരിപാടികൾ നടത്തുകയുണ്ടായി. അസോസിയേഷനിൽ പുതുതായി അംഗത്വമെടുത്ത പെൻഷൻ കാരെയും, എഴുത്തിലൂടെ ജനശ്രദ്ധയും അംഗീകാരവും നേടിക്കൊണ്ടിരിക്കുന്ന മണ്ഡലത്തിലെ എഴുത്തുകാരൻ ഹുസൈർ മുഹമ്മദിനെയും യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.  സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി എ മുഹമ്മദ് സഗീർ, സുധാകരൻ മണപ്പാട്ട്,  ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വിസി കാർകത്തികേയൻ, സിദ്ദിഖ് വാത്യേടത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രൊഫ. പി കെ നൂറുദ്ദീൻ, വി കെ സെയതു, വി എം ഷൈൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പുതിയ കമ്മീഷനെവെച്ച് പെൻഷൻ പരിഷ്കരണ നടപടികൾ കുറ്റമറ്റരീതിയിലാക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുന്നതിനും ശിൽപ്പശാലയിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

കെ ജി കൃഷ്ണനുണ്ണി
സെക്രട്ടറി
കൈപ്പമംഗലം നിയോജകമണ്ഡലം

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!