Kodungallur

ലോകകപ്പ് ഫുട്‌ബോൾ ആവേശം: കൊടുങ്ങല്ലൂരിൽ 25 അടി നീളൻ പോർച്ചുഗൽ ഫ്ലക്സ്

കൊടുങ്ങല്ലൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ കൊടുങ്ങല്ലൂരിൽ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയാകർഷിച്ച് ഭീമൻ ആരാധക ഫ്ലക്സ്. കൊടുങ്ങല്ലൂർ അഞ്ചപ്പാലം ടൗൺ ബാങ്കിന് സമീപം ഗൗരിശങ്കർ അഴീക്കോട് റോഡിന്റെ ഇടതുവശത്തായാണ് പോർച്ചുഗൽ ആരാധകർ ചേർന്ന് 25 അടി നീളമുള്ള ഈ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ദൂരക്കാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്ന ഈ ഫ്ലക്സിൽ പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്.
അഞ്ചപ്പാലം പ്രദേശത്തെ ഏറ്റവും നീളം കൂടിയ ഫുട്ബോൾ ആരാധക ഫ്ലക്സ് ഇതാണെന്നാണ് പോർച്ചുഗൽ ആരാധകർ അവകാശപ്പെടുന്നത്. പ്രദേശത്തെ പോർച്ചുഗൽ ഫാൻസും വിദേശത്തുള്ള ഫുട്ബോൾ പ്രേമികളും ചേർന്നാണ് ഇതിനാവശ്യമായ തുക സ്വരൂപിച്ചത്. സർഗ്ഗാ ജോസ് ആണ് ഈ ഭീമൻ ഫ്ലക്സ് ഡിസൈൻ ചെയ്തത്.
അശ്വിൻ ഡേവിസ്, എ.എസ്. അഖിൽജിത്ത്, കെ.വി. സിനിത്ത്, ആൽവിൻ ഡേവിസ്, എഡ്വിൻ, ആകാശ്, അജയ്, അർജുൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ലക്സ് റോഡരികിൽ സ്ഥാപിച്ചത്. ലോകകപ്പ് മത്സരങ്ങളുടെയും പ്രാദേശിക ടൂർണമെന്റുകളുടെയും പശ്ചാത്തലത്തിൽ ആരാധകർ ഒരുക്കിയ ഈ വ്യത്യസ്തമായ ഫ്ലക്സ് ഇപ്പോൾ നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും ഇടയിൽ വലിയ ചർച്ചയായിരിക്കുകയാണ്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!