Kodungallur

കൈകൊട്ടി കളി സുന്ദരികൾ AMMC ഒരുക്കിയ കാൽപന്ത് കളിയിൽ താരമായി

കൊടുങ്ങല്ലൂർ: ഫുട്ബോൾ ആവേശവും കേരളീയ കലാപാരമ്പര്യത്തിന്റെ തനിമയും ഒത്തുചേർന്ന വേറിട്ടൊരു സൗഹൃദ ഫുട്ബോൾ മത്സരത്തിന് കൊടുങ്ങല്ലൂർ വേദിയായി. അസോസിയേഷൻ ഓഫ് മലയാളം കണ്ടന്റ് ക്രിയേറ്റേഴ്സ് (AMCC) സംഘടിപ്പിച്ച മത്സരത്തിൽ, സോഷ്യൽ മീഡിയയിലൂടെ മലയാളി മനസ്സ് കീഴടക്കിയ വീരനാട്യം കൈകൊട്ടിക്കളി ടീമുകളിലെ അംഗനമാരാണ് കളത്തിലിറങ്ങിയത്.

https://youtu.be/NrxP3gEQImg?si=FbYz8ajCxAUit60L
വിവിധ ലോകരാജ്യങ്ങളുടെ പ്രശസ്തമായ ജേഴ്സികൾ അണിഞ്ഞാണ് കൈകൊട്ടിക്കളി സംഘങ്ങൾ ഫുട്ബോൾ മൈതാനത്ത് കളി മികവ് പുറത്തെടുത്തത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയരായ ‘നക്ഷത്ര പെരിങ്ങനം’ ടീം ജർമനിയുടെ ജേഴ്സി അണിഞ്ഞപ്പോൾ, ‘ടീം ഗ്രാമം വയനാട്’ അർജന്റീനയുടെയും, ‘അസ്ത്ര ഞാറക്കൽ’ ബ്രസീലിന്റെയും, ‘ന്യൂ ആതിര നിലാവ്’ പോർച്ചുഗലിന്റെയും ജേഴ്സി അണിഞ്ഞ് വാശിയേറിയ പോരാട്ടങ്ങളിൽ പങ്കാളികളായി. ‘ന്യൂ ആതിര നിലാവും’ ‘നക്ഷത്ര പെരിങ്ങനവും’ തമ്മിൽ നടന്ന ആദ്യ മത്സരങ്ങൾ കാണികൾക്ക് ആവേശകരമായ അനുഭവമാണ് സമ്മാനിച്ചത്.
കായിക മനോഭാവവും സൗഹൃദവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട മത്സരം സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി. ലോകകപ്പ് ആവേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വലിയ ഫ്ലെക്സുകൾ ഉയർത്തുന്ന പതിവ് രീതികളിൽ നിന്ന് മാറി, കേരളത്തിന്റെ തനത് വീരനാട്യ കലാകാരികളെ അണിനിരത്തിക്കൊണ്ടുള്ള കായികമാമാങ്കമാണ് തങ്ങൾ ഒരുക്കിയതെന്ന് എ.എം.സി.സി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി കേരളത്തിൽ രൂപീകരിച്ച ആദ്യത്തെ രജിസ്റ്റേർഡ് സംഘടനയായ AMCC-യുടെ പ്രസിഡന്റ് സന്ദീപ് പോത്താനി മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംഘടനയുടെ സെക്രട്ടറി സാജൻ അഞ്ചലശ്ശേരി, ട്രഷറർ കൃഷ്ണകുമാർ പെരിങ്ങനം, രതീഷ് എന്നിവർ സംസാരിച്ചു. നാട്ടുകാരും നിരവധി ഫുട്ബോൾ പ്രേമികളും അടങ്ങുന്ന വലിയൊരു ജനസഞ്ചയമാണ് താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നത്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!