Kodungallur

അവസരങ്ങൾ വിദ്യാർത്ഥി സമൂഹം പ്രയോജനപ്പെടുത്തണം – പി. പ്രമോദ് ഡി.വൈ. എസ്.പി.

കൊടുങ്ങല്ലൂർ: സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുസരിച്ചു ള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം തയ്യാറാവണമെന്ന് പി.പ്രമോദ് ഡി.വൈ.എസ്.പി. കേരള ക്ഷേത്ര സംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നയായിരുന്നു അദ്ദേഹം.ശൃംഗപുരം വിവേകാനന്ദ കേന്ദ്രത്തിൽ നടന്ന സദസ്സിൽ സമിതി താലൂക്ക് പ്രസിഡണ്ട് ഗിരീഷ് ശാന്തി അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എം.മോഹൻജി ആശംസ സന്ദേശം നൽകി. വിദ്യാർത്ഥികൾ ലക്ഷ്യബോധമുള്ളവരാവണമെന്നും രാഷ്ട്രത്തേയും സമൂഹത്തേയും സേവിക്കാൻ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.. തുടർന്ന് എസ്.എസ്.എൽ സി. പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരേയും വിവിധ മേഖ ല ക ളിൽ അംഗീകാരം നേടിയവരേയും ഷാൾ അണിയിച്ചും സമ്മാനങ്ങൾ നൽകിയും അനമോദിച്ചു. വിവേകാനന്ദ കേന്ദ്രം ഡയറക്ടർ ദീദി ലക്ഷമി കുമാരി അമ്മ അനുഗ്രഹ പ്രഭാഷണം നടത്തി.താലൂക്ക് സെക്രട്ടറി സി.പരമേശ്വരൻ സ്വാഗതവും രജിത വാടയിൽ നന്ദിയും പറഞ്ഞു.സംസ്ഥാന സത് സംഗ് പ്രമുഖ് സി.എം.ശശീന്ദ്രൻ ,ജില്ല പ്രസിഡണ്ട് അഡ്വ.സോമസുന്ദരം, ജില്ല ട്രഷറർ വെങ്കിടേശ്വര പ്രഭു, സംസ്ഥാന പാഠശാല പ്രമുഖ് മനോജ്‌,ജോയിൻ്റ് സെക്രട്ടറി ദിലീപ് കുമാർ, കെ.എസ്.ശങ്കരനാരായണൻ,പാർവ്വതി രാമകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!