Kodungallur

സ്കൂൾ വിദ്യാർത്ഥിനിയെ അതിക്രമിച്ച പോക്സോ കേസ് പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത അതിജീവിതയെ ആക്രമിച്ച പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം മുള്ളൻബസാർ സ്വദേശി ചിറയിൽ വീട്ടിൽ പ്രമോദ് (47) ആണ് പിടിയിലായത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന അതിജീവിതയെ പ്രതി പുറകിലൂടെ പിന്തുടരുകയും, കൊടുങ്ങല്ലൂർ വടക്കേ നടയിലുള്ള മുഗൾ മാളിന്റെ മുൻവശത്ത് വെച്ച് കാലിൽ കയറിപ്പിടിച്ച് അതിക്രമത്തിന് മുതിരുകയുമായിരുന്നു. ഭയന്നുപോയ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പോക്സോ  നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്  നടത്തിയ ദ്രുതഗതിയിലുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!