Kaipamangalam Thrissur

ഒറ്റയ്ക്ക് താമസിച്ചിരുന്ന ആൾ വീട്ടിൽ മരിച്ച നിലയിൽ

കയ്‌പമംഗലം പന്ത്രണ്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പറമ്പത്ത് ജേക്കബിൻ്റെ മകൻ ഷാജു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇദ്ദേഹത്തെ വീട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതിനെത്തുടർന്ന് വീട്ടിൽ വന്നു നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. കയ്‌പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!