കൊടുങ്ങല്ലൂർ : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി എറിയാട് അത്താണി സ്വദേശി വടക്കേവീട്ടിൽ അബ്ദുൾ ഹക്കീം (58) ആണ് അറസ്റ്റിലായത്. നിരോധിത ഉത്പന്നങ്ങൾ വിറ്റതിലൂടെ അനധികൃതമായി സമ്പാദിച്ച 15,165 രൂപയും ഇയാളിൽനിന്ന് പോലീസ് പിടിച്ചെടുത്തു.നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു..
മാടവന വൈദ്യർ ജംഗ്ഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഈ പ്രദേശത്ത് സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി ഉത്പന്നങ്ങൾ വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാൾ പിടിയിലായത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഷാജു ഒ ജി, അറാഫത്ത്, ജി എസ് സി പി ഒ ഷെമീർ, സി പി ഒ മാരായ അമൽദേവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂരിൽ സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരിവിൽപ്പന; എറിയാട് സ്വദേശി പിടിയിൽ

