കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നും 32.02 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ബജറ്റിൽ ഇടം നേടിയതായി മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വൈന്തലയിൽ പുതിയ കിണറും പമ്പ് ഹൗസും ജല ശുദ്ധീകരണ പ്ലാന്റും പൈപ്പ് ലൈനും സ്ഥാപിക്കാൻ ഏഴ് കോടി രൂപ ബജറ്റിൽ വകയിരുത്തി . പൊയ്യ ഗ്രാമപഞ്ചായത്തിലെ കടാംകുളം നവീകരണത്തിനും മാള പഞ്ചായത്ത് കടിക്കാട്ടുചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കും അഞ്ചു കോടി രൂപ അനുവദിച്ചു. മാള മൾട്ടി ജി പി ജലനിധിക്ക് പത്ത് കോടിയും കുഴൂർ കുണ്ടൂർ പി ഡബ്ല്യു റോഡ് ബാക്കിയുള്ള ഭാഗം ടാറിംഗ് നടത്താൻ ഒരു കോടിയും ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തോട് ചേർന്നുള്ള മലിന ജല ശുദ്ധീകരണ പ്ലാന്റിന് 1.17 കോടിയും കൊടുങ്ങല്ലൂർ വേലായുധ മേനോൻ റോഡ്, കടവരി – കെ കെ ടി എം പമ്പ് റോഡ് സൈഡ് കെട്ടുന്നതിന് 35 ലക്ഷവും അന്നമനട പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിന് 2.5 കോടിയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് അഞ്ചു കോടി രൂപ ഉൾപ്പെടെയുള്ള പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചു.
കൊടുങ്ങല്ലൂരിൽ 32.02 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

