കയ്പമംഗലത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എം എൽ എ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് എന്നീ പൊതു വിദ്യാലയങ്ങളിൽ നിന്ന് എസ് എസ് എൽ സി, +2 പരീക്ഷയിൽ full A+ നേടിയവർക്കും എൽ, എസ് എസ് , യു എസ് എസ്, എൻ എം എം എസ്, നേടിയ കുട്ടികൾക്കും എം എൽ എ അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്
ഈ വരുന്ന ജൂൺ 26 ന് മതിലകം സാൻജോ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
കയ്പമംഗലം മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി. എന്നീ ഗ്രാമ പഞ്ചായത്തുകളിൽ പഠിച്ച കുട്ടികൾ അവരുടെ അതേ സ്കൂളിൽ തന്നെ പേര് കൊടുത്താൽ മതിയാകും.
എന്നാൽ ഈ മണ്ഡലത്തിലെ താമസക്കാരും മണ്ഡലത്തിന് പുറത്ത് പഠിക്കുന്ന കുട്ടികൾ ആണെങ്കിൽ അവരുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും, ഒരു പാസ്പോട്ട് സൈസ് ഫോട്ടോയും അപേക്ഷയും ജൂൺ 15ന് മുൻപായി എം എൽ എ ഓഫീസിലൊ, മതിലകം ബി ആർ സി യിലൊ കൊടുങ്ങല്ലൂർ ബി ആർ സിയിലൊ എത്തിച്ചാൽ മതിയാകുമെന്ന് വത്സരാജ് എം എൽ എ പറഞ്ഞു.
എം എൽ എ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.

