എറിയാട്: ജി.കെ.വി.എച്ച്.എസ്.എസ് അലുംനി അസോസിയേഷനും മണപ്പാട്ട് ഫൗണ്ടേഷനും സംയുക്തമായി അക്കാദമിക് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
എറിയാട്: എറിയാട് ജി.കെ.വി.എച്ച്.എസ്.എസ് അലുംനി അസോസിയേഷന്റെയും മണപ്പാട്ട് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വർഷംതോറും നടന്നുവരുന്ന അക്കാദമിക് എക്‌സലൻസ് അവാർഡ് വിതരണവും അലുമിനി അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും നടന്നു. കൈപ്പമംഗലം നിയോജകമണ്ഡലം എം.എൽ.എ കെ.കെ. വത്സരാജ് പരിപാടി ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവ്വഹിച്ചു. 2006 മുതൽ മണപ്പാട്ട് ഫൗണ്ടേഷൻ നൽകി വന്നിരുന്ന അക്കാഡമിക് എക്സലൻസി അവാർഡുകൾ 2021-22 മുതൽ അലൂമിനി അസോസിയേഷന്റെയും മണപ്പാട്ട് ഫൗണ്ടേഷന്റെയും സംയുക്ത പദ്ധതിയായി എല്ലാ വർഷവും നൽകി വരുന്നു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മെഡലുകളും സർട്ടിഫിക്കറ്റുകളും അടങ്ങുന്നതാണ് അവാർഡുകൾ.
അലുംനി അസോസിയേഷൻ & മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദ് മണപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജൻ മുഖ്യാതിഥിയായിരുന്നു. എറിയാട് പഞ്ചായത്ത് വാർഡ് മെമ്പർ കൊച്ചലീമ, സ്കൂൾ പ്രധാനാധ്യാപിക ലാലി ടീച്ചർ, പിടിഎ പ്രസിഡണ്ട് റഹീം എന്നിവർ ഉപവിഷ്ടരായി. വൈസ് പ്രസിഡൻറ്മാരായ മറിയു സഗീർ സ്വാഗതവും ശ്രീ. ഇ.വി. രമേശൻ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് അലുംനി അസോസിയേഷൻ ചെയർമാൻ ശ്രീ. അമീർ അഹമ്മദ് മണപ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ, അസോസിയേഷൻ ബൈലോ ഭേദഗതി പ്രമേയം അവതരണവും അതിന്റെ അംഗീകാരവും നടന്നു.
അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല വായിച്ച മുൻ യോഗ മിനിറ്റ്സ് അംഗീകരിച്ചു. കമ്മിറ്റി അംഗം ഫൈസൽ വലിയാറ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും അസോസിയേഷൻ ട്രഷറർ കദീജാബി കെ.എ അവതരിപ്പിച്ച വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു പാസാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിദ്ദീക് കടമ്പോട്ട് തെരഞ്ഞെടുപ്പ് പാനൽ നിയന്ത്രിച്ചു.
ചന്ദനലാലിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. നസീർ മാടവന നന്ദി ആശംസിച്ചു.
എറിയാട് ജി.കെ.വി.എച്ച്.എസ്.എസിൽ അക്കാദമിക് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

