Thrissur

സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

തൃശ്ശൂർ വടക്കാഞ്ചേരി പുതുരുത്തിയിലാണ് സംഭവം. പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ വർഗീസ് ഭാര്യ 52 കാരി മിനി വർഗീസാണ് മരിച്ചത്. ഇന്നു രാവിലെ 9:30 ഓടെ അങ്കണവാടിയിലേക്ക് പോകാനായി ബന്ധുവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിന് പുറകിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങിയതോടെ കഴുത്തു മുറുകി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരങ്ങൾ. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഉടൻതന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുരുത്തി ചാത്തൻപടി 166 നമ്പർ അങ്കണവാടിയിലെ അധ്യാപികയാണ് മിനി വർഗീസ്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!