Kodungallur Mala

മാള പോലീസ് സ്റ്റേഷനിൽ മന്ത്രി ഒ. ജെ. ജനീഷിന്റെ അപ്രതീക്ഷിത സന്ദർശനം

മാള: കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും കൊടിങ്ങല്ലൂർ എം.എൽ.എയുമായ ഒ. ജെ. ജനീഷ് മാള പോലീസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. സ്റ്റേഷന്റെ പ്രവർത്തനങ്ങളും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു മന്ത്രിയുടെ സന്ദർശനം.
വർഷങ്ങളായി സ്റ്റേഷൻ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോർച്ചയുണ്ടെന്നും, കെട്ടിടം വളരെ ശോചനീയാവസ്ഥയിലാണെന്നും മന്ത്രി നേരിൽ കണ്ടു ബോധ്യപ്പെട്ടു. കെട്ടിടത്തിന്റെ ഈ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
സന്ദർശനത്തിനിടെ സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി, പോലീസ് ഉദ്യോഗസ്ഥരുമായി പ്രത്യേക ചർച്ചയും നടത്തി. പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകി. ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മന്ത്രി സ്റ്റേഷനിൽ നിന്നും മടങ്ങിയത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!