Kodungallur

റോട്ടറി ക്ലബ് ഓഫ് കൊടുങ്ങല്ലൂരിന്റെ പുതിയ ഭാരവാഹികൾ
സ്ഥാനമേറ്റു

കൊടുങ്ങല്ലൂർ: റോട്ടറി ക്ലബ് ഓഫ് കൊടുങ്ങല്ലൂരിന്റെ ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന പുതിയ റോട്ടറി വർഷത്തെ പ്രസിഡണ്ടായി റൊട്ടേറിയൻ  മനോജ് സുബ്രഹ്മണ്യൻ, സെക്രട്ടറിയായി റൊട്ടേറിയൻ സത്യകുമാർ മേനോൻ, ട്രഷററായി റൊട്ടേറിയൻ ഹരികൃഷ്ണനും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും സ്ഥാനമേറ്റു. ഇതോടനുബന്ധിച്ച് ജൂൺ 26ന് കൊടുങ്ങല്ലൂർ ശൃംഗപുരം റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ റൊട്ടേറിയൻ ടി സി ബോസ് അധ്യക്ഷത വഹിച്ചു. സ്ഥാനാരോഹണ ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് റൊട്ടേറിയൻ  ആർ ജയശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു .  കഴിഞ്ഞവർഷത്തെ റോട്ടറി പ്രവർത്തനങ്ങൾ സെക്രട്ടറി റൊട്ടേറിയൻ എൻ ആർ ജിജു  അവതരിപ്പിക്കുകയുണ്ടായി.
ജൂലൈ ഒന്നിന് ആരംഭിക്കുന്ന റോട്ടറി വർഷത്തിൽ നിർധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം. സാന്ത്വന പരിചരണ ഉപകരണങ്ങളുടെ ലൈബ്രറി, ക്യാൻസർ പരിശോധന ക്യാമ്പ്, മറ്റു മെഡിക്കൽ ക്യാമ്പുകൾ പോളിയോ നിർമാർജന യജ്ഞത്തോടെ അനുബന്ധിചുള്ള പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാമൂഹിക രംഗത്ത് ക്ലബ്ബ് ചെയ്തു വരുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും സ്ഥാനമേറ്റ പ്രസിഡണ്ട് റൊട്ടേറിയൻ മനോജ് സുബ്രഹ്മണ്യൻ അറിയിക്കുകയുണ്ടായി

ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ചവരെ സ്ഥാനമേറ്റ പ്രസിഡണ്ട് മനോജ് സുബ്രഹ്മണ്യൻ മെമെന്റോ നൽകി ആദരിച്ചു.
ക്ലബ്ബിൽ പുതുതായി അംഗത്വം എടുത്ത് മൂന്നുപേരെ സത്യപ്രതിജ്ഞ ചെയ്യിച്ച ചടങ്ങ് അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ ബിജു അമ്പഴക്കാട് നിർവഹിച്ചു. സ്ഥാനാരോഹണത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബുള്ളറ്റിന്റെ പ്രകാശനം ജിജിആർ റൊട്ടേറിയൻ അനീഷ് ജോർജ് നിർവഹിച്ചു. കഴിഞ്ഞ റോട്ടറി വർഷത്തിൽ 1700 ഓളം പേർ പങ്കെടുത്ത ഒരു മെഡിക്കൽ ക്യാമ്പിന് നേതൃത്വം കൊടുത്ത റൊട്ടേറിയൻ സുരേഷ് നായരെ സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് റൊട്ടേറിയൻ ടി സി ബോസ് പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും  ആദരിക്കുകയുണ്ടായി.
റൊട്ടേറിയൻ കെഎസ് പ്രവീണിലാൽ സ്വാഗതവും സെക്രട്ടറി റൊട്ടേറിയൻ സത്യകുമാർ മേനോൻ നന്ദിയും പറഞ്ഞു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!