Kaipamangalam Thrissur

ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് അപകടം

കയ്പമംഗലം: ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്കുണ്ട്. റോഡിൽ ഡീസൽ പരന്നൊഴുകി. ഇന്ന് രാവിലെ എട്ടരയോടെ കയ്പമംഗലം പന്ത്രണ്ട് സെന്ററിലാണ് അപകടമുണ്ടായത്. എൻ.എച്ച്. നിർമ്മാണക്കമ്പനിയുടെ വാഹനങ്ങൾക്ക് നിറക്കാൻ വേണ്ടി ഡീസലുമായി പോയിരുന്ന മിനി ടാങ്കർ ആണ് മറിഞ്ഞത്. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ടാങ്കർ പന്ത്രണ്ട് സെന്ററിലെ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ടാണ് മറിഞ്ഞതെന്ന് പറയുന്നു. റോഡിൽ പരന്ന ഡീസൽ നാട്ടുകാർ കോരിയെടുക്കുന്നുണ്ട്. സംഭവമറിഞ്ഞ് പോലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്. വാഹനം ഉയർത്തി മാറ്റാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!