Kodungallur

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഭിയാൻ സമാപിച്ചു

കൊടുങ്ങല്ലൂർ: ഭാരതീയ ജനതാപാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഭിയാൻ 2026 (പഠനശിബിരം) ജൂൺ 27, 28 തീയതികളിൽ കൊടുങ്ങല്ലൂർ ദർബാർ കൺവെൻഷൻ സെന്ററിൽ നടന്നു.

പരിശീലന ശിബിരത്തിന്റെ സമാപന പരിപാടി തൃശ്ശൂർ സൗത്ത് ജില്ലാ പ്രഭാരി MA വിനോദ് ഉദ്ഘാടനം ചെയ്തു ബിജെപി |. മണ്ഡലം പ്രസിഡന്റ് ജിതേഷ് ഇ.ആർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ,  മണ്ഡലം പ്രഭാരി സജീവ് പള്ളത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജെമി ടി.ജെ, മാനോജ് ഐ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രണ്ട് ദിവസങ്ങളിലായി നടന്ന പഠനശിബിരത്തിൽ സംഘടനാ പ്രവർത്തനം, ആശയാധിഷ്ഠിത രാഷ്ട്രീയം, പാർട്ടി ചരിത്രം, പൊതുപ്രവർത്തനം, നേതൃപാടവ വികസനം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഏഴ് സെഷനുകളിലായി ക്ലാസുകൾ സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ഭാരവാഹികളും പ്രവർത്തകരും ശിബിരത്തിൽ പങ്കെടുത്തു.

പരിശീലന പരിപാടി പ്രവർത്തകരുടെ സംഘടനാ മികവും ആശയപരമായ അവബോധവും വർധിപ്പിക്കുന്നതിന് ഏറെ സഹായകമായതായി നേതാക്കൾ അഭിപ്രായപ്പെട്ടു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!