കൊടുങ്ങല്ലൂർ കൈപ്പമംഗലം പ്രദേശങ്ങളിലെ ഹോട്ടൽ ആൻഡ് ബേക്കറി വ്യാപാരങ്ങൾ നടത്തുന്നവർക്ക് FSSAI , KHRAഹൈജീൻമോണിറ്ററി കമ്മറ്റി,എന്നിവരുടെ സംയുക്ത ബോധവൽക്കരണ ക്ലാസ് കൊടുങ്ങല്ലൂർ വ്യാപാരി ഭവനിൽ നടന്നു. ഈ ബോധവൽക്കരണ ക്ലാസിൽ ഉദ്യോഗസ്ഥരായകൊടുങ്ങല്ലൂർഫുഡ് സേഫ്റ്റി ഓഫീസർ ശ്രീമതി വിനീത ,കൈപ്പമംഗലം ഫുഡ് സേഫ്റ്റി ഓഫീസർ ശ്രീമതി ബർഷാന ലാബ് അൺലൈസർ ഓഫീസർശ്രീ ഉമേഷ് എന്നിവർ അനുകലികമായ ആരോഗ്യ പ്രശ്നങ്ങളെസംബന്ധിച്ച് ഹോട്ടൽ മേഖലയിലുള്ളവർ എപ്രകാരം നേരിടണമെന്നും ഹോട്ടലുകളിൽ ആവശ്യം വേണ്ടുന്ന ലൈസൻസുകൾ മറ്റ് ഹെൽത്ത് ചെക്കപ്പുക്കൾ എന്നിവസംബന്ധിച്ച് വിശദമായ ക്ലാസ് എടുത്തു. ഈ ബോധര ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച KHRAതൃശ്ശൂർ ജില്ലഹൈജീൻകമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ യൂണിറ്റിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു KHRAകൊടുങ്ങല്ലൂർ മേഖല യൂണിറ്റ് പ്രസിഡണ്ട് സുനിൽ കളരിക്കൽ ജനറൽ സെക്രട്ടറി ശ്രീ നവാസ് എന്നിവരുടെ സാന്നിധ്യത്തിൽ KHRAജില്ല ഹൈജീൻ കമ്മിറ്റി ചെയർമാൻശ്രീ ജോസഫ് കൺവീനർ ശ്രീ സന്തോഷ് കർണ്ണകിഎന്നിവരും സംസാരിക്കുകയുണ്ടായി എല്ലാ ഹോട്ടൽ ബേക്കറി ഉടമകളും തൊഴിലാളികളും സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചു ബേക്കറി സംഘടനപ്രസിഡണ്ട് ശ്രീ ഷണ്മുഖൻ സെക്രട്ടറി Kകണ്ണൻ എന്നിവർ പങ്കെടുത്തു
കൊടുങ്ങല്ലൂരിൽ ഹോട്ടൽ-ബേക്കറി ഉടമകൾക്കായി ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

