CPIM കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.യു.ബിജു രക്തസാക്ഷി ദിനാചരണ പരിപാടികൾക്ക് തുടക്കമായി.
പൊതുസമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ പി.കെ.ചന്ദ്രശേഖരൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായിരുന്നു. സമ്മേളന നഗരിയിൽ നിന്നും ബിജുവിന്റെ ബലികുടീരത്തിലേക്കുള്ള പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കാളികളായി.
ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി.
CPIM ചാത്തേടത്ത് പറമ്പ് ബ്രാഞ്ചും, കെ യു ബിജു സ്മാരക ബ്രാഞ്ച് സംയുക്തമായി സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പുസ്തക വിതരണവും പരിപാടിയും നടന്നു.
CPIM ജില്ല സെക്രട്ടറിയേറ്റ് അംഗം പി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
കെ. ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു.
CPIM ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ്, ഏരിയ സെക്രട്ടറി മുസ്താക്ക് അലി,
DYFI ജില്ല സെക്രട്ടറി കെ.എസ്. റോസൽ രാജ്, പ്രസിഡണ്ട് പി.എച്ച്. നിയാസ്, കെ.കെ അബീദലി, ടി.കെ. രമേഷ് ബാബു, കെ.പി.രാജൻ, ടി.പി.പ്രഭേഷ്, കെ.എം. സലീം, ടി.കെ. മധു, ചന്ദ്രൻ കളരിക്കൽ എന്നിവർ സംസാരിച്ചു.
കെ.യു. ബിജു ദിന പരിപാടികൾക്ക് തുടക്കമായി

