Thrissur

പ്രിയദർശിനി: ആളില്ല, തൃശൂരിൽ നൂറോളം സ്വകാര്യ ബസുകൾ ഓട്ടം നിർത്തി

തൃശൂർ:ജില്ലയിൽ ഇന്നലെ സർവീസ് നടത്താതിരുന്നത് നൂറോളം സ്വകാര്യ ബസുകൾ. ജി ഫോം കൊടുക്കാത്ത ബസുകളും ഇതിൽ ഉൾപ്പെടും. കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ വന്നതോടെ സ്വകാര്യ ബസുകളിൽ ആളു കയറാത്ത അവസ്ഥയായതിനാലാണ് ബസുകൾ സർവീസ് ഉപേക്ഷിക്കുന്നത്. ഡീസൽ വിലവർധനയും സ്വകാര്യ ബസുകൾക്ക് ഇരട്ടി ആഘാതമായി.

നിലവിൽ പകുതി ശമ്പളത്തിനാണ് ഒട്ടുമിക്ക റൂട്ടുകളിലെ ജീവനക്കാരും ജോലിയെടുക്കുന്നത്. ജീവനക്കാർ ജോലിയുപേക്ഷിക്കുമോ എന്ന ആശങ്കയുമുണ്ട് ബസുടമകൾക്ക്. സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബസുകൾ ജി ഫോം കൊടുക്കാതിരിക്കുന്നതെന്നു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.പ്രദീപ് പറഞ്ഞു.

നിശ്ചിത കാലയളവിൽ വാഹനം റോഡിൽ ഓടിക്കില്ലെന്ന് മോട്ടർ വാഹന വകുപ്പിനെ മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണ് ജി ഫോം. ഇതു സമർപ്പിക്കുക വഴി വാഹനങ്ങളുടെ നികുതി ഒഴിവാക്കാൻ സാധിക്കും

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!