Kodungallur

വള്ളം തിരമാലയിൽപ്പെട്ട് ഉലഞ്ഞു; അഴീക്കോട് ആഴിമുഖത്ത് മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്

കൊടുങ്ങല്ലൂർ: അഴീക്കോട് ആഴിമുഖത്ത് ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം ഉലഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്കേറ്റു. ‘ശിവശക്തി’ എന്ന വള്ളത്തിലെ തൊഴിലാളികളായ ജനാർദ്ധനൻ, കുഞ്ഞുമോൻ, അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. ആഴിമുഖത്തുനിന്നും കടലിലേക്ക് പോകുകയായിരുന്ന വള്ളം വലിയ തിരമാലയിൽപ്പെട്ട് നിയന്ത്രണം വിട്ട് ഉയർന്നു താഴുകയായിരുന്നു. ഈ സമയത്ത് വള്ളത്തിന്റെ മുൻഭാഗത്ത് (അണിയത്ത്) ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾ വള്ളത്തിനുള്ളിലെ ഗ്യാപ്പിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ തൊഴിലാളികളിലൊരാളായ ജനാർദ്ധനന്റെ മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ ഇവിടെ ചികിത്സയിലാണ്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!