Kodungallur

29 കുപ്പി ഗോവൻ നിർമ്മിത മദ്യവുമായി യുവാവ് പിടിയിൽ.

കൊടുങ്ങല്ലൂർ: എക്‌സൈസ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ 29 കുപ്പി ഗോവൻ നിർമ്മിത മദ്യവുമായി യുവാവ് പിടിയിൽ.
അഴീക്കോട്‌ സ്വദേശി നവീൻ അരവിന്ദ് (35) എന്നയാളെയാണ്   കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  പിടിയിലായത്.
അഴീക്കോട്‌ ലൈറ്റ് ഹൌസ് മേഖലയിൽ വ്യാജ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും വലിയ തോതിലുള്ള ഉപയോഗം ഉള്ളതായുള്ള പരാതിയിൽ ടി പ്രദേശം എക്സൈസിന്റെ  നിരീക്ഷണത്തിൽ ആയിരുന്നു. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പരിശോധന സംഘത്തിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിബു എം.എസ്, പ്രിവന്റ്റ്റീവ് ഓഫീസർമാരായ അഫ്സൽ എസ്, ശബരിനാഥ് പി.എം, സജികുമാർ പി.കെ എന്നിവർ ഉണ്ടായിരുന്നു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!